തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്‌ നൽകരുതെന്ന ഹർജി ഹൈക്കോടതി തള്ളി



കൊച്ചി > തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി  ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാറും കെ എസ് ഐ ഡി സി യും മറ്റും സമർപ്പിച്ച ഹർജികൾ ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും ടി ആർ രവിയും അടങ്ങുന്ന ബഞ്ചാണ് തള്ളിയത്. വിമാനത്താവള നടത്തിപ്പിന് കൈമാറാനുളള നടപടി നയപരമായ തീരുമാനമാണന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണന്നുമുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. ഉയർന്ന തുക ക്വോട്ട് ചെയ്തവർക്ക് ടെൻഡർ നൽകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സർക്കാർ ആണ് പൂർത്തിയാക്കിയത് എന്നതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാനാവില്ലന്ന്  കോടതി ഉത്തരവിൽ വ്യക്തമാക്കി. ടെൻഡർ നടപടിയുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാൻ ആകില്ല. ഒരു എയർപോർട്ട് ന്റെ ലാഭം മറ്റൊരു എയർപോർട്ട് ലേക്ക് ഉപയോഗിക്കാൻ പറ്റില്ലെന്ന സർക്കാർ വാദവും ശരിയല്ല. ലേല നടപടികൾ അദാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയത് ആണെന്ന സർക്കാർ വാദവും കോടതി തള്ളി. Read on deshabhimani.com

Related News