തിരുവല്ലയിൽ കോൺഗ്രസിലും ബിജെപിയിലും കൂട്ടരാജി; ന്യൂനപക്ഷ മോർച്ച നേതാവടക്കം 115 പേർ ചെങ്കൊടിത്തണലിൽ



തിരുവല്ല > വേങ്ങൽ, മേപ്രാൽ മേഖലകളിൽനിന്ന്‌ കോൺഗ്രസ്, ബിജെപി ഉൾപ്പെടെ മറ്റ് പാർടികളിൽനിന്ന്‌ രാജിവച്ച് നൂറോളം പേർ സിപിഐ എമ്മിനൊപ്പം ചേർന്നു. ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് വാഴയിൽ, ആർഎസ്എസ് ഇടിഞ്ഞില്ലം മുഖ്യശിക്ഷക് സജീവൻ, കോൺഗ്രസ് വാർഡ് പ്രസിഡന്റ്‌ ബൈജു കുന്നേൽ, ബിഡിജെഎസ് പഞ്ചായത്ത് കൺവീനർ വിശ്വംഭരൻ, സെക്രട്ടറി സനൽ ചന്ദ്രൻ, ജെഡിഎസ് വാർഡ് പ്രസിഡന്റ്‌ ബാബു പള്ളിപറമ്പിൽ, സിപിഐ മഹിളാസംഘം സെക്രട്ടറി ഓമന സുഗതൻ തുടങ്ങി 60 കുടുംബങ്ങളിലെ 115 പേരാണ് ചെങ്കൊടിത്തണലിലേക്ക് വന്നത്‌. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പാർടി പതാക കൈമാറി രക്‌തഹാരമണിയിച്ച് ഇവരെ സ്വീകരിച്ചു. ഞായറാഴ്ച വൈകിട്ട് മേപ്രാൽ ജങ്‌ഷനിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, പന്തളത്ത് സിപിഐ എമ്മിൽ ചേർന്ന കൃഷ്ണകുമാർ, പ്രമോദ് ഇളമൺ, പഞ്ചായത്ത് പ്രസിഡന്റ്‌ മാത്തൻ ജോസഫ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി കെ പൊന്നപ്പൻ സ്വാഗതവും ഏരിയ കമ്മിറ്റിയംഗം ടി ഡി മോഹൻദാസ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News