പേപ്പാറ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും



തിരുവനന്തപുരം > മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്താൻ തീരുമാനം. ഇന്ന് രാത്രി 10ന് ഒന്നും നാലും ഷട്ടറുകൾ 5 സെന്റീമീറ്റർ വീതവും രണ്ടും മൂന്നും ഷട്ടറുകൾ 10 സെന്റീമീറ്റർ വീതവും ഉയർത്തും. നിലവിൽ ഷട്ടറുകൾ 140 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. നാളെ രാവിലെ നാലിന്‌ ഇതേ അളവിൽ 30 സെന്റീമീറ്റർ കൂടി ഉയർത്തും. ഇതോടെ ഷട്ടറുകൾ ഉയർത്തിയത്‌ മൊത്തം 200 സെന്റീമീറ്ററാകും. സമീപ വാസികൾ അതീവ ജാഗ്രത പുലർത്തണമെന്ന്‌ ജില്ലാ കലക്‌ടർ അറിയിച്ചു.   Read on deshabhimani.com

Related News