ബഹിരാകാശത്തെ അന്യഗ്രഹജീവനായുള്ള തെരച്ചിൽ; സെമിനാറിൽ ഡോ. ആനന്ദ് നാരായണൻ വിഷയം അവതരിപ്പിക്കും



തിരുവനന്തപുരം > ആസ്ട്രോ കേരള തിരുവനന്തപുരം ശാസ്‌ത്ര സാങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ മനുഷ്യന്റെ ബഹിരാകാശത്തെ അന്യഗ്രഹജീവനായുള്ള തിരച്ചിൽ സംബന്ധിച്ച് സംവാദാത്മക ശാസ്‌ത്ര പ്രഭാഷണം സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നുള്ള ഡോ. ആനന്ദ് നാരായണൻ വിഷയം അവതരിപ്പിക്കും. ഒക്ടോബർ 6 വ്യാഴാഴ്‌ച വൈകീട്ട്‌ നാലിന്‌ തിരുവനന്തപുരം പിഎംജി ജംങ്ഷനിലെ ശാസ്‌ത്ര സാങ്കേതിക മ്യൂസിയം സെമിനാർ ഹാളിൽ ആണ് പരിപാടി. ബഹിരാകാശവും സുസ്ഥിരതയും എന്ന ആശയത്തിൽ ഊന്നി ആചരിക്കുന്ന ലോക ബഹിരാകാശ വാരാഘോഷങ്ങളുടെടൊഗമായാണ്‌ സെമിനാർ. സെറ്റി (സെർച്ച് ഫോർ എക്‌സ്‌ട്രാ ടെറസ്‌ട്രിയൽ ഇന്റലിജൻസ് ) മേഖലയിൽ ഫ്രാങ്ക് ഡ്രേക്കിന്റെ വിലപ്പെട്ട സംഭാവനകൾ സ്‌മരിക്കുന്നതോടൊപ്പം കഴിഞ്ഞ ദശാബ്‌ദങ്ങളിൽ മനുഷ്യൻ ഈ രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും അതിൻ്റെ സവിശേഷതകളും വ്യാപ്‌തിയും ഭാവിയിലെ സാധ്യതകളും ചർച്ചയാകും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാസ്‌ത്ര - ജ്യോതിശാസ്‌ത്ര ബഹിരാകാശശാസ്‌ത്ര ജീവശാസ്‌ത്ര തൽപരരർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മുൻഗണന. രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/Js7zh8ohHAWq1uw69 കൂടുതൽ വിവരങ്ങൾക്ക് +91 94475 89773. Read on deshabhimani.com

Related News