പത്മനാഭന്റെ സ്വന്തം പത്മനാഭൻ

താണു പത്മനാഭനൊപ്പമുള്ള സ്കൂൾ ഗ്രൂപ്പ് ഫോട്ടോയുമായി സുഹൃത്ത് 
പത്മനാഭ അയ്യർ


തിരുവനന്തപുരം > 1970ലെ കരമന ഗവ. ബോയ്‌സ്‌ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർഥികളുടെ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ചിത്രത്തിൽ താണു പത്മനാഭന്റെ ചിരിക്കുന്ന മുഖംചൂണ്ടി പഴയകാലം ഓർക്കുകയാണ്‌ കരമനയിലെ എസ്‌ പത്മനാഭ അയ്യർ. രണ്ടുദിവസംമുമ്പ്‌ ഫോണിൽ സംസാരിച്ച തന്റെ ഉറ്റസുഹൃത്തിനെ നഷ്‌ടമായത്‌ ഇദ്ദേഹത്തിന്‌ ഇനിയും വിശ്വസിക്കാനായിട്ടില്ല.   "നാട്ടിൽ തിരികെയെത്തി ജീവിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ്‌ അവൻ മടങ്ങിയത്‌. 2017ൽ യൂണിവേഴ്‌സിറ്റി കോളേജിന്റെ നൂറ്റിയമ്പതാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനും ആദരമേറ്റുവാങ്ങാനുമാണ്‌ അവസാനമായി കേരളത്തിലെത്തിയത്‌. അന്ന്‌ കരമന സ്‌കൂളിൽ പോകുകയും സുഹൃത്തുക്കളെ കാണുകയും ചെയ്തിരുന്നു'–- പത്മനാഭൻ ഓർത്തു. എട്ടുമുതൽ പത്തുവരെ ഞങ്ങളെ ഫിസിക്സ്‌ പഠിപ്പിച്ച നാരായണൻനായർ എന്ന അധ്യാപകൻ പത്മനാഭന്റെ ശാസ്‌ത്രജീവിതത്തെ സ്വാധീനിച്ചു. 2017ൽ അദ്ദേഹത്തെ കാണാനും പോയിരു‌ന്നു.   ഉടൻ കാണാമെന്ന്‌ പല തവണ ഫോണിൽ പറഞ്ഞിരുന്നുവെങ്കിലും അതിനി സാധിക്കില്ലെന്ന്‌ ഓർക്കുമ്പോൾ വലിയ വിഷമമുണ്ട്‌–- അയ്യർ പറഞ്ഞു. യൂക്കോ ബാങ്കിൽനിന്ന്‌ വിരമിച്ച്‌ വിശ്രമജീവിതത്തിലാണ്‌ പത്മനാഭ അയ്യർ.   കരമനയിലെ 
"വെൽഡൺ 
പത്മനാഭൻ'   നാട്ടിൽ താണു അറിയപ്പെട്ടത് വെൽഡൺ പത്മനാഭൻ എന്ന പേരിലാണ്‌. സ്‌കൂൾ പഠനകാലത്ത്‌ ക്രിക്കറ്റ്‌ കളിക്കിടെ പറ്റിയ അമളിയായിരുന്നു പേരിന്‌ പിന്നിൽ. നാഗമയ്യാർ തെരുവിലെ ക്രിക്കറ്റ്‌ കളിക്കിടെ ക്യാച്ച്‌ നഷ്‌ടപ്പെടുത്തിയ ടീം അംഗത്തെ ക്യാപ്റ്റനായ പത്മനാഭൻ സ്ഥലം മാറ്റി. പിന്നാലെ താണു പത്മനാഭനും ക്യാച്ച്‌ നഷ്‌ടമാക്കി. സഹകളിക്കാരൻ "വെൽഡൺ പത്മനാഭൻ' എന്ന്‌ വിളിച്ചുപറഞ്ഞതോടെ ആ പേര്‌ എല്ലാവരും ഏറ്റെടുത്തു. കൂട്ടുകാരൻ കളിയാക്കിയതാണെങ്കിലും അത്‌ അന്വർഥമായെന്ന്‌ പത്മനാഭ അയ്യർ പറയുന്നു. Read on deshabhimani.com

Related News