വിളപ്പിൽശാല ക്യാമ്പസ്: സ്ഥലമേറ്റെടുക്കല്‍ ദ്രുതഗതിയില്‍- സാങ്കേതിക സർവകലാശാല



തിരുവനന്തപുരം> എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ആസ്ഥാന മന്ദിരവും ക്യാമ്പസും വിളപ്പിലിൽ നിർമിക്കാനുള്ള നടപടികൾ ദ്രുതഗതിയിലെന്ന് സാങ്കേതിക സർവകലാശാല. ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത് 2020 ജൂൺ 27 നാണ്. ഒന്നാംഘട്ടമായി 50 ഏക്കർ കലക്ടർ നഷ്ടപരിഹാരം കൊടുത്ത് 2022 ഡിസംബർ മൂന്നോടെ ഏറ്റെടുത്തു. സർവകലാശാലയുടെ തനത് ഫണ്ടിൽ നിന്നാണ് 185 കോടി രൂപ 135 ഭൂവുടമകൾക്ക് നൽകിയത്. ബാക്കി വരുന്ന 50 ഏക്കറിലെ 68 ഭൂവുടമകളിൽ ഒരാളാണ് തുക ഉടൻ ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ മുമ്പാകെ പരാതി നൽകിയത്. ഈ 50 ഏക്കർ ഏറ്റെടുക്കാൻ കിഫ്‌ബി ഫണ്ടിങ് വഴി 204 കോടി രൂപ ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ച്, നടപടി വേഗത്തിൽ പുരോഗമിക്കുകയാണ്. ഫെബ്രുവരി 27ന് കൂടിയ കിഫ്‌ബി ബോർഡ് യോഗം തീരുമാനമെടുത്തിരുന്നു. 23ന് നടന്ന സർവകലാശാല സിൻഡിക്കറ്റ് യോഗവും കിഫ്‌ബി ഫണ്ട് ലഭ്യമായ ഉടൻ തന്നെ റവന്യൂ വകുപ്പിന് ഈ തുക കൈമാറാനും ബാക്കിവരുന്ന 50 ഏക്കർ ഏപ്രിൽ 26ന് മുൻമ്പായി ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് സർവകലാശാല അറിയിച്ചു. Read on deshabhimani.com

Related News