തൃപ്രയാറിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു



തൃശൂർ> തൃപ്രയാർ ജംഗ്ഷനിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് അധ്യാപിക മരിച്ചു.  തൃപ്രയാർ ലെമെർ പബ്ലിക് സ്കൂളിലെ സയൻസ് അധ്യാപികയായ ചെന്ത്രാപ്പിന്നി  മുന്നാക്ക പറമ്പിൽ ഫൈസൽ അബൂബക്കറിൻ്റെ ഭാര്യ നാസിനി(35) യാണ് മരിച്ചത്. നാസിനി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ചപ്പോൾ റോഡിൽ വീഴുകയായിരുന്നു. ടോറസ്  ഇവരുടെ ദേഹത്ത് കൂടി കയറിയിറങ്ങിയതായി പറയുന്നു. ഇന്നു രാവിലെ ഏട്ടോടെ സകൂളിലേക്ക് വരുമ്പോഴാണ് അപടം.  മക്കൾ:  ഫാത്തിമദുൽ ഫിസ,  മുഹമ്മദ് ഫൈസ് (ഇരുവരും കൈപ്പമംഗലം ഹിറ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ). Read on deshabhimani.com

Related News