വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ



കോഴിക്കോട്> വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. അത്തോളി സ്വദേശി അബ്ദുൽ നാസറാണ് അറസ്റ്റിലായത്. 5 പോക്സോ കേസിൽ അധ്യാപകൻ പ്രതിയാണ്. ആൺകുട്ടികളും പെൺകുട്ടികളും പീഡനത്തിന് ഇരയായി. എലത്തൂർ പൊലീസ് രാവിലെയാണ് ഇയാളെ പിടികൂടിയത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. ഇതേതുടർന്ന് ഒളിവിലായിരുന്ന ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.   Read on deshabhimani.com

Related News