ദേശാഭിമാനിയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയ പത്രപ്രവർത്തകൻ: പി രാജീവ്‌



കൊച്ചി ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്റർ  ടി വി പത്മനാഭന്റെ നിര്യാണത്തിൽ ചീഫ്‌ എഡിറ്റർ പി രാജീവ്‌ അനുശോചിച്ചു. ദേശാഭിമാനിയുടെ വളർച്ചയ്‌ക്ക്‌ ഏറെ സംഭാവന നൽകിയ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. വിദ്യാർഥികാലംമുതൽ പരിചയമുണ്ട്‌. റസിഡന്റ്‌ എഡിറ്ററായിരിക്കെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായി. സർവീസിൽനിന്ന്‌ വിരമിച്ചശേഷവും വിവിധ വിഷയങ്ങളിൽ‌ ഓൺലൈനിൽ കാണുന്ന വിവരങ്ങൾ അയച്ചുതരുമായിരുന്നു. പ്രായത്തിന്റെ അവശതകൾക്കിടയിലും സമകാലീന രാഷ്‌ട്രീയ വിഷയങ്ങളെക്കുറിച്ച്‌ സാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹം എഴുതിയ നീണ്ട കുറിപ്പുകൾ  ശ്രദ്ധേയമായിരുന്നുവെന്ന്‌ രാജീവ്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു. Read on deshabhimani.com

Related News