എറണാകുളം ജില്ലാ കമ്മിറ്റിയംഗം ടി കെ വത്സൻ അന്തരിച്ചു



കൊച്ചി> സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി അംഗവും പള്ളുരുത്തി മണ്‌ഡലം സർവീസ്‌ സഹകരണ ബാങ്ക്‌ (പി എം എസ് സി) പ്രസിഡന്റുമായ   ടി കെ വത്സൻ (61)അന്തരിച്ചു. സംസ്‌കാരം വൈകിട്ട്‌ 5ന്‌ പള്ളുരുത്തി പൊതുശ്‌മശാനത്തിൽ . ഭാര്യ: ശോഭ. മക്കൾ :അഡ്വ  അശ്വതി വത്സൻ  (സിപിഐ എം ബ്രാഞ്ച് അംഗം),  അമൽ രാജ് (സിപിഐ എം ബ്രാഞ്ച് അംഗം).  മരുമകൻ : വി എച്ച് ശ്രീജിത്ത് ദാസ് ( ഡിവൈഎഫ്ഐ പള്ളുരുത്തി ബ്ലോക്ക് ട്രഷറർ).എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി,കെ എസ് കെ ടി യു ജില്ലാ ജോയിൻറ് സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചിരുന്നു. ടി കെ വത്സനോടുള്ള ആദര സൂചകമായി പള്ളുരുത്തി ഏരിയായിലെ ഇന്നത്തെ എൽഡിഎഫ്‌ തെരെഞ്ഞടുപ്പ് പരിപാടികൾ നിർത്തിവെച്ചു   Read on deshabhimani.com

Related News