ആരോഗ്യമന്ത്രിക്ക്‌ കോൺഗ്രസ്‌ എംഎൽഎ വക ‘സ്‌പെഷ്യൽ’ കൈയടി



കൊച്ചി > സംസ്ഥാനത്തെ ആരോഗ്യമേഖലയെ ജനപ്രതിനിധികൾക്കൊപ്പംനിന്ന്‌ കൈപിടിച്ച്‌ ഉയർത്തിയ മന്ത്രി കെ കെ ശൈലജയ്‌ക്ക്‌ എറണാകുളത്തെ  കോൺഗ്രസ്‌ എംഎൽഎ ടി ജെ വിനോദിന്റെ വക ‘സ്‌പെഷ്യൽ’ കൈയടി. എറണാകുളം ജനറൽ ആശുപത്രിയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്‌ഘാടന സദസ്സിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു എംഎൽഎ. സാധാരണക്കാർക്കായി ജനറൽ ആശുപത്രിയിൽ വരുത്തിയ വികസനപ്രവർത്തനങ്ങൾക്ക്‌ മന്ത്രി ‘സ്‌പെഷ്യൽ’ കൈയടി അർഹിക്കുന്നുണ്ടെന്ന്‌ ടി ജെ വിനോദ്‌ പറഞ്ഞു. എംഎൽഎയുടെ വാക്കുകൾ ശരിവച്ച്‌ സദസ്സിൽ അപ്പോൾ കരഘോഷം ഉയർന്നു. ‘ജനറൽ ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾ നേരത്തെ തീരേണ്ടതായിരുന്നു. കോവിഡ്‌ വ്യാപനംമൂലമാണ്‌ അത്‌ ജനങ്ങളിലേക്ക്‌ എത്താൻ താമസിച്ചത്‌. സർക്കാർ ആരോഗ്യമേഖലയിൽ കാഴ്‌ചവയ്‌ക്കുന്നത്‌ നല്ല രീതിയിലുള്ള പ്രവർത്തനങ്ങളാണ്‌’–- ടി ജെ വിനോദ്‌ എംഎൽഎ കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News