പാഠ്യപദ്ധതിയില്‍ നീന്തല്‍ നിര്‍ബന്ധമാക്കണം



കോഴിക്കോട്> സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ കോര്‍കമ്മിറ്റി പ്രമേയം പാസാക്കി. നീന്തല്‍ പരിശീലനം നല്‍കുന്നതിലൂടെ കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയ്ക്ക് സഹായകരമാകുകയും അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനു൦ സാധിക്കും. സ്‌കൂളുകള്‍ക്ക് പരിശീലനം നല്‍കുന്നതിന് പൊതുവായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം. കായിക ഇനം കൂടിയായ നീന്തല്‍ പരിശീലിപ്പിക്കുന്നതിലൂടെ വിവിധ മത്സരങ്ങളില്‍ പ്രവേശനം നേടാന്‍ സഹായകരമാകുമെന്നും കോര്‍കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ധാരാളം ജലസ്രോതസ്സുകള്‍ ലഭ്യമാണ്. നിലവിലുള്ളവ ഇതിനായി ഉപയോഗപ്പെടുത്താം. പരിശീലനം നല്‍കാന്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുകയോ ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് താങ്ങാനാവുന്ന തുക ഈടാക്കുകയോ ചെയ്യാമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മുങ്ങിമരണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നീന്തല്‍ പരിശീലനത്തിന്റെ പ്രാധാന്യം സര്‍ക്കാരിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രമേയം പാസാക്കിയത്. റീജിയണല്‍ ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍ മുഹമ്മദ് റിസ്വാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേഷന്‍ ഹെഡ് ആരതി ഐ എസ്, അധ്യാപിക ബിന്ദു സരസ്വതിഭായി, ഐ സി ഇ ടി ലിമിറ്റഡ് ഡയറക്ടര്‍ കെ.എല്‍. തോമസ് തുടങ്ങിയവരാണ് പ്രമേയം പാസാക്കിയത്. Read on deshabhimani.com

Related News