തിരുവനന്തപുരത്ത് രണ്ടു ഡിവൈഎസ്‌പിമാർക്ക് സസ്‌പെൻഷൻ



തിരുവനന്തപുരം> ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്‌‌പിമാർക്ക് സസ്‌‌പെൻഷൻ. തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് കെ ജെ ജോൺസൺ, സെപഷ്യൽ വിജിലൻസ് യൂണിറ്റ് ഒന്നിലെ ഡിവൈഎസ്‌പി പ്രസാദ് എന്നവർക്കാണ് സസ്പെൻഷൻ. ആഭ്യന്തര വകുപ്പിന്റേതാണ് സസ്‌‌പെൻഷൻ നടപടി. നഗരത്തിൽ അടുത്ത കാലയളവുകളിലായി ഉണ്ടായ ആക്രമണങ്ങളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്‌പി മാർക്ക് ഗുണ്ടകളുമായുള്ള ബന്ധം കണ്ടെത്തിയത്. തുടർന്ന് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനവുമായി രംഗത്തെത്തുകയായിരുന്നു. Read on deshabhimani.com

Related News