തീറ്റയും വെള്ളവും തേടി കാട്ടാനകൾ

മുതുമല കടുവാ കേന്ദ്രത്തിൽനിന്ന്‌ ഗൂഡല്ലൂർ–- മൈസൂരു ദേശീയപാത മുറിച്ചുകിടക്കുന്ന കാട്ടാനകൾ


ഗൂഡല്ലൂർ> വേനൽച്ചൂട് കടുത്തതോടെ നീലഗിരി വനമേഖലകളിൽനിന്ന്‌ കാട്ടാനകൾ വെള്ളവും തീറ്റയും തേടി ജനവാസ മേഖലകളിലേക്ക്‌ എത്തുന്നു. മായാർപുഴയുടെ ഓരങ്ങളിൽ വന്യമൃഗങ്ങൾ തമ്പടിക്കുകയാണ്‌. ദേശീയപാത മുറിച്ചുകടന്നാണ്‌ കാട്ടാനകൾ മായാറിന്റെ തീരത്തേക്ക്‌ എത്തുന്നത്‌.  പകൽച്ചൂടിനൊപ്പം നീലഗിരിയിൽ  രാത്രിയും  ഉയർന്ന താപനിലയാണ്‌. മുതുമല ഉൾപ്പെടെ വനങ്ങൾ കരിഞ്ഞുണങ്ങുകയാണ്‌. വനത്തിനുള്ളിലെ  ഉറവകളും തോടുകളും വറ്റിവരണ്ടു.   മുതുമല, മസിനഗുഡി, സിഗൂർ  ഉൾപ്പെടെയുള്ള വനമേഖലകളിൽ വനംവകുപ്പ്‌   വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നുണ്ട്‌.  വനത്തിനുള്ളിൽ ടാങ്കുകൾ സ്ഥാപിച്ച്‌ വെള്ളം നിറയ്‌ക്കുകയാണ്‌. മുതുമല വനത്തിലൂടെ പോകുന്ന ഗൂഡല്ലൂർ–-ഊട്ടി– മൈസൂരു ദേശീയപാതയിൽ  എപ്പോഴും വന്യമൃഗങ്ങൾ റോഡ്‌ മുറിച്ചുകടക്കുന്നതിനാൽ വാഹനങ്ങൾ വേഗം കുറച്ച്‌  പോകണമെന്ന്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.    കാട്ടാനകൾ കൂട്ടമായി റോഡിലുണ്ടാകും. മായാർ പുഴ ലക്ഷ്യംവച്ചാണ്‌ ഇവ നീങ്ങുന്നത്‌.  വന്യമൃഗങ്ങളെ ശല്യം ചെയ്യാനോ ഫോട്ടോ എടുക്കാനോ പാടില്ലെന്നും നിർദേശമുണ്ട്‌. മുതുമലയോട് ചേർന്നുള്ള ബന്ദിപ്പൂരും സമാന അവസ്ഥയാണ്‌. കാട്ടുതീ പടരാതിരിക്കാൻ ഫയർ ലൈൻ തെളിക്കുന്നുണ്ട്‌. നിരീക്ഷണവും ശക്തമാക്കി. വേനൽ മഴ ലഭിച്ചാലെ വരൾച്ചക്ക്‌ ശമനമാകൂ.  Read on deshabhimani.com

Related News