മുട്ടാർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു



കളമശേരി> പെരിയാറിന്റെ  കൈവഴിയായ മുട്ടാർ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കളമശേരി വട്ടേക്കുന്നം പാറപ്പുറത്തു വീട്ടിൽ നിസാറിന്റെ  മകൻ മുഹമ്മദ്‌ സഹൽ (15) ആണ് മുങ്ങി മരിച്ചത്.    ഇടപ്പള്ളി അൽഅമീൻ പബ്ലിക് സ്കൂളിൽ 10ാം ക്ലാസ് വിദ്യാർത്ഥിയാണ്.    ബുധൻ പകൽ 12 ഓടെ പുഴയിൽ നീന്തുന്നതിനിടെ സഹൽ മുങ്ങിപ്പോകുകയായിരുന്നു. ഏലൂരിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് ചെളിയിൽ താഴ്ന്ന സഹലിനെ മുങ്ങിയെടുത്തത്. മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ഉമ്മ: സജീറ. Read on deshabhimani.com

Related News