തുവ്വൂരിൽ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു



തുവ്വൂർ> തുവ്വൂരിൽ കുളിക്കാൻ പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പാണ്ടിക്കാട് പൂളമണ്ണ പുള്ളിപ്പാടത്ത് എടതൊടിയിൽ അനിൽകുമാറിന്റെ മകനും തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ടു വിദ്യാർഥിയുമായ അരവിന്ദ് (18) ആണ് മരിച്ചത്. ചൊവ്വ പകൽ രണ്ടരയോടെ കൂട്ടുകാരോടൊപ്പം ഒലിപ്പുഴ തണ്ടുങ്ങൽചിറയിൽ കുളിക്കാൻ ഇറങ്ങിയ അരവിന്ദ്‌ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്ഥലത്തെത്തിയ മഞ്ചേരി അഗ്നിരക്ഷാ സേനാ അംഗങ്ങൾ അരവിന്ദിനെ പുറത്തെടുത്ത്‌ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധൻ പകൽ വീട്ടുവളപ്പിൽ സംസ്കരിക്കും. അമ്മ: നിമിഷ. സഹോദരൻ: സിദ്ധാർഥ്‌. Read on deshabhimani.com

Related News