മലയാറ്റൂരിൽ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു



കാലടി > മലയാറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മലയാറ്റൂർ സെബിയൂർ ചെറുപ്പിള്ളി വീട്ടിൽ ബൈജുവിന്റെ മകൻ അരുൺ ബൈജു (11) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെ മലയാറ്റൂർ തോട്ടുവ കടവിൽ സഹോദരനൊപ്പം കുളിക്കാനിറങ്ങിയതാണ്‌. കാൽവഴുതി ഇരുവരും ആഴത്തിലേക്ക്‌ വീഴുകയായിരുന്നു. മുങ്ങിത്താഴുന്നത്‌ കണ്ട്‌ മറുകരയിൽ നിന്നവർ ഓടിയെത്തി രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അരുൺ മരിച്ചു. സഹോദരൻ അലൻ ബൈജു (16)വിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ആറാം  ക്ലാസ് വിദ്യാർഥിയാണ് അരുൺ. സംസ്‌കാരം പിന്നീട്.അമ്മ: ബിന്ദു.   Read on deshabhimani.com

Related News