ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു



കൊച്ചി: ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രൻ പി ജി അജിത്കുമാർ എന്നിവരടങ്ങുന്ന അവധിക്കാല ബഞ്ചിൻ്റെ നടപടി. അന്വേഷണം നടക്കുകയാണന്ന് സർക്കാർ അറിയിച്ചു. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ കോടതി തൃപ്തി പ്രകടിപ്പിച്ചു. അന്വേഷണം നടക്കുന്നുണ്ടങ്കിലും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്തും ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നടപടി വേണ്ടതുണ്ടന്ന് കോടതി വ്യക്തമാക്കി. ആരോഗ്യ സുരക്ഷയും ഭക്ഷ്യ സുരക്ഷയും ഉപ്പാക്കേണ്ടതുണ്ടന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കാസർകോഡ് ഹയർ സെക്കൻ്ററി വിദ്യാർത്ഥിനി ഷവർമ്മ കഴിച്ച് മരിച്ച വാർത്തയാണ് സ്വമേധയാ കേസെടുക്കാൻ  ആധാരമായത്. പെൺകുട്ടി ഷവർമ്മ വാങ്ങിയ കടയിൽ നിന്ന് ഭക്ഷണം കഴിച്ച ഏതാനും കുട്ടികൾക്കും ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ഭക്ഷ്യ സുരക്ഷാ കമ്മിഷണർ എന്നിവരെ കേസിൽ കക്ഷി ചേർത്ത കോടതി വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. Read on deshabhimani.com

Related News