ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു



കാലടി> മലയാറ്റൂർ നടുവട്ടത്ത് പാണ്ടുപാറ -മലയാറ്റൂർ റോഡിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന വിദ്യാർഥി മരിച്ചു. അങ്കമാലി ജോസ്‌പുരം ചക്കിച്ചേരി മാർട്ടിന്റെ മകൻ ക്രിസ്‌റ്റോയാണ്‌ (17) മരിച്ചത്. ബുധൻ വൈകിട്ട് നാലോടെയായിരുന്നു അപകടം. മഞ്ഞപ്ര ഗവ. സ്കൂൾ പ്ലസ്‌ടു വിദ്യാർഥിയായ ക്രിസ്‌റ്റോ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടെ യാത്രചെയ്ത അയ്യമ്പുഴ സ്വദേശി കോഷ്‌ണായി വീട്ടിൽ ആഷിക് പ്രസാദിനെ (18) പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മ: ഷിജി. സഹോദരങ്ങൾ: ക്രിസ്റ്റി, അലീന. വാഹനാപകടത്തിൽ മരിച്ച അങ്കമാലി ജോസ്‌പുരം സ്വദേശി ക്രിസ്‌റ്റോ Read on deshabhimani.com

Related News