തെരുവുനായയെ ബൈക്കില്‍ കെട്ടിവലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു



മലപ്പുറം > മലപ്പുറം ചുങ്കത്തറയില്‍ തെരുവുനായയെ ബൈക്കില്‍ കെട്ടിവലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പൂക്കോട്ടുമണ്ണ സ്വദേശി അബ്‌ദുള്‍ കരീമിനെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തെരുവുനായയെ ബൈക്കില്‍ കെട്ടിവലിച്ച് കൊണ്ടുപോവുകയായിരുന്നു. ചത്ത് റേഡില്‍ കിടക്കുന്നത് കണ്ടപ്പോള്‍ കെട്ടിവലിച്ചെന്നാണ് ഇയാള്‍ പറ‍ഞ്ഞത്. സംഭവം കണ്ട യുവാവ് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്‌തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.   Read on deshabhimani.com

Related News