മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്തതിൽ കേസെടുത്തു



പെരുവ> മുളക്കുളം പഞ്ചായത്തിൽ നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഴിച്ചിട്ട ജഡം പുറത്തെടുത്ത്‌ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. കുന്നപ്പിളളി പുന്നയ്ക്കൽ സന്തോഷിന്റെ ഭാര്യ ശ്രീലക്ഷ്‌മിയും മറ്റ്‌ രണ്ടുപേരും നൽകിയ പരാതിയിലാണ് മൃഗങ്ങളോടുള്ള ക്രൂരതകൾക്കെതിരായ വകുപ്പുകൾ ചുമത്തി വെള്ളൂർ പൊലീസ് കേസെടുത്തത്. തിങ്കൾ രാവിലെയാണ് പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടത്. നായകളുടെ ജഡം മറവുചെയ്ത കുന്നപ്പിള്ളി കാരിക്കോട് കനാലിൽ  രാത്രിയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. വിഷം ഉള്ളിൽചെന്നാകാം മരണം എന്നാണ് സംശയം. ചത്ത നായകളെ നാട്ടുകാർ തന്നെയാണ് കുഴിയെടുത്ത് മറവുചെയ്തത്. ഇതിൽ ഒരു സ്ഥലത്ത് മറവ് ചെയ്ത രണ്ട് നായകളുടെ ജഡമാണ് പോസ്റ്റുമോർട്ടം ചെയ്തത്. നായകൾക്ക് പേവിഷബാധയുണ്ടോ എന്നറിയാൻ തിരുവല്ലയിലെയും മരണകാരണം അറിയാൻ കാക്കനാട്ടെയും ലാബിലേക്ക് സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു. Read on deshabhimani.com

Related News