കോഴിക്കോട് തെരുവുനായ കുട്ടികളെ ആക്രമിച്ചു



കോഴിക്കോട്> കോഴിക്കോട് അരക്കിണറിൽ തെരുവുനായ കുട്ടികളെ ആക്രമിച്ചു. സെെക്കിൾ ചവിട്ടുന്ന കുട്ടിക്ക് നേരെ പാഞ്ഞടുത്ത് കടിക്കുകയായിരുന്നു. സെെക്കിളിൽനിന്ന് കുട്ടി വീണിട്ടും ആക്രമണം തുടർന്നു.  നൂറാസ്, വെെഗ എന്നീ കുട്ടികൾക്കാണ് കടിയേറ്റത്. നായ ആക്രമിക്കുന്ന  ദൃശ്യങ്ങൾ സിസിടിവി ക്യാമറിയിൽ പതിഞ്ഞിട്ടുണ്ട്. നായയെ തള്ളിമാറ്റി കുട്ടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും കഴിയുന്നുണ്ടായിരുന്നില്ല. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സാജുദ്ദീൻ എന്നയാളെയും നായ കടിച്ചു. കടിയേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആ പ്രദേശത്ത് നിരവധി തെരുവുനായ്ക്കളാണ്  അലഞ്ഞു നടക്കുന്നത്. Read on deshabhimani.com

Related News