എസ്എസ്എല്‍വി വിക്ഷേപണം: അവസാന ഘട്ടത്തില്‍ ഡാറ്റ നഷ്ടമായെന്ന് ഐഎസ്ആര്‍ഒ



 ചെന്നൈ> മിനി സാറ്റ്‌ലൈറ്റുകളെ വിക്ഷേപിക്കുന്നതിനുള്ള സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എല്‍വി) കന്നി പറക്കലില്‍ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള അവസാന ഘട്ടത്തില്‍ ഡാറ്റാ നഷ്ടം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. മാധ്യമങ്ങളെ കണ്ട ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അവസാനഘട്ടത്തിലെ പ്രശ്‌നം സൂചിപ്പിച്ചു. എസ്എസ്എല്‍വിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ചപോലെ തന്നെ നിര്‍വഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍ ഡാറ്റ നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ മേധാവി സോമനാഥ് പറഞ്ഞു. 120 ടണ്‍ ഭാരമുള്ള സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് (എസ്എസ്എല്‍വി) രണ്ട് ഉപഗ്രഹങ്ങളെ സ്ഥിരതയുള്ള ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞോ എന്നതില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്.  ഇത് വ്യക്തമാകുന്നതുവരെ ദൗത്യം വിജയകരമാണോ എന്നതില്‍ പ്രഖ്യാപനം ഉണ്ടാകില്ല എന്നാണ് സൂചന. ഞങ്ങള്‍ ഡാറ്റ വിശകലനം ചെയ്യുകയാണ്, ഉപഗ്രഹങ്ങളുടെ നിലയെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പിന്നീട് പങ്കുവയ്ക്കാം എന്ന് സോമനാഥ് അറിയിച്ചു.   Read on deshabhimani.com

Related News