എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം



തിരുവനന്തപുരം>  ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്‌. വിജയശതമാനം 99.26 ആണ്. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 99.46 ശതമാനം ആയിരുന്നു വിജയശതമാനം. കോവിഡ്‌ പ്രതിസന്ധികൾക്കിടയിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും പിന്തുണ നൽകിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.  44,363 വിദ്യാര്‍ഥികൾ ഇത്തവണ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വൈകിട്ടു നാലുമുതൽ പിആർഡി ലൈവ്, സഫലം 2022 ആപ്പുകളിലും  www.prd.kerala.gov.in,  result.kerala.gov.in, examresults.kerala.gov.in, pareekshabhavan.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in,  വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും. എസ്‌എസ്‌എൽസി (എച്ച്ഐ) ഫലം sslchiexam.kerala.gov.in  ലും ടിഎച്ച്‌എസ്‌എൽസി   (എച്ച്ഐ)ഫലം thslchiexam. kerala.gov.in ലും ടിഎച്ച്‌എസ്‌എൽസി ഫലം thslcexam.kerala.gov.in ലും എഎച്ച്എസ്എൽസിഫലം ahslcexam.kerala.gov.in ലും ലഭ്യമാകും.   Read on deshabhimani.com

Related News