പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു; എസ്എസ‌എൽസി മാർച്ച് ഒമ്പതിനും , പ്ലസ് ടു മാർച്ച് പത്തിനും ആരംഭിക്കും



തിരുവനന്തപുരം സംസ്ഥാനത്ത്‌ എസ്‌എസ്‌എൽസി പരീക്ഷ  മാർച്ച്‌ ഒമ്പതിന്‌ ആരംഭിച്ച്‌ 29നു സമാപിക്കും. വൊക്കേഷണൽ ഉൾപ്പെടെ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10ന് ആരംഭിച്ച് 30ന് അവസാനിക്കും.  പരീക്ഷകൾ രാവിലെ 9.30ന്‌ ആരംഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാകും പരീക്ഷ. ഒന്നുമുതൽ ഒമ്പതുവരെയുള്ള  വാർഷിക പരീക്ഷകളും ഇതിനൊപ്പം പൂർത്തിയാക്കും. ടൈംടേബിൾ  ഉടൻ പ്രസിദ്ധീകരിക്കും. കോവിഡിനുശേഷം ആദ്യമായാണ്‌ പ്ലസ്‌വൺ, പ്ലസ്‌ടു പരീക്ഷ  ഒന്നിച്ചുനടത്തുന്നതെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലര ലക്ഷത്തിലധികംപേർ എസ്‌എസ്‌എൽസി പരീക്ഷയെഴുതും. മാതൃകാ പരീക്ഷ ഫെബ്രുവരി 27നു തുടങ്ങി മാർച്ച് മൂന്നിന്‌ അവസാനിക്കും. മുല്യനിർണയം ഏപ്രിൽ മൂന്നിന്‌ ആരംഭിക്കും. 70 ക്യാമ്പുണ്ടാകും. പരീക്ഷാഫലം മെയ് പത്തിനകം പ്രഖ്യാപിക്കും. മൂല്യനിർണയത്തിന്‌ 9762 അധ്യാപകരെ  സജ്ജമാക്കി.  ഹയർ സെക്കൻഡറി, വൊക്കേഷണൽ മാതൃകാ പരീക്ഷ ഫെബ്രുവരി 27നു തുടങ്ങി മാർച്ച് മൂന്നിന്‌ അവസാനിക്കും. എച്ച്‌എസ്‌എസ്‌ പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്നിനും വൊക്കേഷണൽ ജനുവരി 25നും തുടങ്ങും. 9.6 ലക്ഷം വിദ്യാർഥികൾ  പരീക്ഷയെഴുതും.  മൂല്യനിർണയം  ഏപ്രിൽ മൂന്നിന്‌ ആരംഭിക്കും. പരീക്ഷാഫലം മെയ് ഇരുപത്തഞ്ചിനകം പ്രഖ്യാപിക്കും.  82 ക്യാമ്പുണ്ടാകും. മൂല്യനിർണയത്തിന്‌ 24,000 അധ്യാപകരും. വൊക്കേഷണലിൽ എട്ട്‌ ക്യാമ്പും 3500 അധ്യാപകരുമുണ്ടാകും. Read on deshabhimani.com

Related News