ഓപ്പൺ സർവകലാശാല ഗുരു സങ്കൽപ്പത്തിൽ : പിണറായി വിജയൻ



തിരുവനന്തപുരം ലോകത്തിനാവശ്യമായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുക എന്ന ഗുരുവിന്റെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ചാണ്  ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നടത്തിപ്പും ഉള്ളടക്കവുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ ശ്രീനാരായണ ഓപ്പൺ സർവകലാശാലാ ബിൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഗ്രഹിക്കുന്ന ആർക്കും അറിവ് എളുപ്പത്തിൽ എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മാതൃകയിൽ ഇവിടെയൊരു സ്ഥാപനം വേണമെന്നുള്ളത്  കേരളത്തിന്റെ ആഗ്രഹമായിരുന്നു.    സർവകലാശാലയിൽ പഠനസ്കൂൾ സ്ഥാപിക്കും.  സർവകലാശാലാ ഡിപ്പാർട്ട്മെന്റുകൾക്ക് സമാനമാണിത്.  കോഴ്സുകൾ തയ്യാറാക്കുന്നത്‌ ഈ സ്‌കൂളുകളാകും. ഓപ്പൺ സർവകലാശാലയിലെ  സർട്ടിഫിക്കറ്റുകൾ, റഗുലർ കോഴ്സ് സർട്ടിഫിക്കറ്റിന് തുല്യമാണ്. പഠനകോഴ്സുകൾ ഓൺലൈനായും കോണ്ടാക്ട് ക്ലാസുകളിലൂടെയും നടത്തും.  ഏതു പ്രായക്കാർക്കും ഏതറിവും ഇവിടെ നേടിയെടുക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News