കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു ആക്രമണം; എസ്എഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ

കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു പ്രവർത്തകരുടെ മർദ്ധനമേറ്റ് ആശുപതിയിൽ കഴിയുന്ന എസ്എഫ്ഐ പ്രവർത്തകർ


കാലടി> കാലടി ശ്രീശങ്കര കോളേജിൽ കെ എസ്‌യു പ്രവർത്തകരുടെ മർദ്ധമേറ്റ് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്. എസ്എഫ്ഐ പ്രവർത്തകരായ കെ ഗ്യാനേഷ് കുമാർ, അജിത്ത് കൃഷ്‌ണ എന്നിവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയാഹ്ളാദ പ്രകടനത്തിന് ശേഷം രാത്രി പത്തോടെ കോളേജ് പരിസരത്തെത്തിയ കെഎസ്‌യു പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കോളേജ് യൂണിയൻ മുൻ ചെയർമാൻ അൻസൻ ജോയിയുടെ നേതൃത്വത്തിൽ കോളേജിന് പുറത്തുള്ള കെഎസ്‌യു ഗുണ്ടകൾ മാരാകായുധങ്ങൾ ഉപയോ​ഗിച്ച് മർദ്ധിക്കുകയായിരുന്നെന്ന് പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു.  സംഭവത്തിൽ കാലടി പൊലീസ് കേസടുത്തു അന്വേഷണമാരംഭിച്ചു.   Read on deshabhimani.com

Related News