ശ്രദ്ധയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് : സമരം പിൻവലിക്കുന്നതായി വിദ്യാർഥികൾ



കാഞ്ഞിരപ്പള്ളി > എൻജിനയറിങ് വിദ്യാർഥിനി ശ്രദ്ധയുടെ മരണത്തെതുടർന്ന് അമൽ ജ്യോതി കോളേജിൽ നടത്തി വന്നിരുന്ന സമരം പിൻവലിക്കുന്നതായി വിദ്യാർഥികൾ. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, സ​ഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ശ്രദ്ധയുടെ മരണത്തിന്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. വിദ്യാർഥികൾ ഉന്നയിച്ച കാര്യങ്ങളെല്ലാം പരി​ഗണിക്കുമെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്നും മന്ത്രി പറഞ്ഞു. ഹോസ്റ്റൽ വാർഡനെ മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോളേജ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. Read on deshabhimani.com

Related News