ശ്രദ്ധയുടെ മരണം; മന്ത്രിമാരായ ആർ ബിന്ദുവും വി എൻ വാസവനും മാനേജ്‌മെന്റും വിദ്യാർഥികളുമായും ചർച്ച നടത്തും



തിരുവനന്തപുരം > അമൽജ്യോതി കോളേജിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ വിദ്യാർത്ഥി പ്രതിനിധികളും മാനേജ്മെന്റുമായി മന്ത്രി ഡോ. ആർ ബിന്ദുവും മന്ത്രി വി എൻ വാസവനും ചർച്ച നടത്തും. മരണത്തെത്തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അമൽജ്യോതി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളേജ് ഹോസ്റ്റലിലാണ്  ശ്രദ്ധയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഇതോടെ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. ഇതോടെ ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകി. എന്നാൽ ഹോസ്റ്റൽ ഒഴിയില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇന്നലെ വിദ്യാർത്ഥികളുമായി മാനേജ്മെന്റ് ചർച്ച നടത്തിയിരുന്നെങ്കിലും വിദ്യാർഥികൾ ഉന്നയിച്ച പ്രശ്‍നങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ഇതോടെയാണ് സമരം തുടർന്നത്. ഇതിനിടെയാണ് മാനേജ്മെന്റിന്റെ നീക്കം. Read on deshabhimani.com

Related News