ശ്രദ്ധയുടെ മരണം; യുവജന കമീഷൻ സ്വമേധയാ കേസെടുത്തു



കോട്ടയം > കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ്‌ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കേരള സംസ്ഥാന യുവജന കമീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാംവർഷ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർത്ഥിനിയും തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയുമായ ശ്രദ്ധ സതീഷിനെ വെള്ളിയാഴ്‌ച വൈകിട്ടാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കോളേജിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പ്രതികരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈൽ അധ്യാപകർ പിടിച്ചെടുത്തതായും ഇതിന് പിന്നാലെ ഒരു അധ്യാപകനില്‍നിന്നും അപമാനം നേരിടേണ്ടി വന്നതായും വിദ്യാർഥികൾ സമർപ്പിച്ച പരാതിയിൽ പറയുന്നു. ശ്രദ്ധയുടെ മരണത്തിൽ കാത്തിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർഥികള്‍‌ പ്രതിഷേധം ആരംഭിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയോട് യുവജനകമ്മീഷൻ ചെയർമാൻ എം ഷാജർ ആവശ്യപെട്ടു. Read on deshabhimani.com

Related News