ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരിച്ചവരില്‍ മലയാളിയും



ശ്രീനഗര്‍> ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചവരില്‍ മലയാളിയും. പരപ്പനങ്ങാടി  കെപിഎച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ (41) ആണ് മരിച്ചത്. ഭാര്യ: റഹ്മത്ത് . മക്കൾ : ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ മഹസ. 19 പേര്‍ക്കാണ് പരിക്കേറ്റത്. 26 സൈനികരുമായി പര്‍ഥാപുര്‍ സൈനിക ക്യാമ്പിലേക്ക് പോവുന്ന വഴിക്കാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞത്.ഏഴ് സൈനികരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രയിലേക്ക് മാറ്റാന്‍ വ്യോമസേനയുടെ സേവനം തേടിയിട്ടുണ്ട്.   Read on deshabhimani.com

Related News