2 മാസത്തെ ക്ഷേമപെൻഷൻ ഈ ആഴ്‌ചമുതൽ ; 1800 കോടി 
അനുവദിച്ചു



തിരുവനന്തപുരം ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ  ഡിസംബർ ആദ്യവാരം വിതരണം ചെയ്യും. ഇതിനായി  1800 കോടി രൂപ ധനവകുപ്പ്‌ അനുവദിച്ചു. 60 ലക്ഷത്തിലേറെ പേർക്ക്‌ 3200 രൂപവീതം ലഭിക്കും. ക്രിസ്‌മസിനുമുമ്പ്‌  എല്ലാവർക്കും പെൻഷൻ ഉറപ്പാക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഡിസംബറിലേത്‌ മാസാവസാനം ലഭ്യമാക്കാനും നടപടി തുടങ്ങി. Read on deshabhimani.com

Related News