എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി



കൊച്ചി> എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിലുണ്ടായിരുന്ന പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഇതോടെ മുഴുവൻ അംഗങ്ങൾക്കും  വോട്ട് അവകാശം ലഭിക്കും. നേരത്തെ  200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള പ്രാതിനിധ്യവോട്ടവകാശമാണ് ഉണ്ടായിരുന്നത്‌.  ഇതാണ്‌ അസാധുവാക്കിയത്. കൂടാതെ എസ്‌എൻഡിപി യോഗത്തിന്‌  കമ്പനി നിയമപ്രകാരം കേന്ദ്രം നല്കിയ ഇളവും റദ്ദാക്കി.200 അംഗങ്ങൾക്ക് ഒരു വോട്ട് എന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. 99ലെ ബൈലോ ഭേദഗതിയിലൂടെ ഇത് 200 പേർക്ക് ഒരു വോട്ട് എന്നാക്കി ഭേദഗതി ചെയ്തു.1999 ലെ ഈ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി 1974 ലെ കേന്ദ്ര ഉത്തരവനുസരിച്ച്  നൂറു പേർക്ക് ഒരു വോട്ട് എന്നതായിരുന്നു പ്രാതിനിധ്യം.ഇതോടെ യോഗത്തിലേ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. Read on deshabhimani.com

Related News