കരിപ്പൂരിൽ യാത്രക്കാരനിൽനിന്ന് ഒരു കിലോ സ്വർണം പൊലീസ് പിടിച്ചു



മലപ്പുറം> കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ  സ്വർണം പൊലീസ്  പിടിച്ചു. ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അബുദാബിയില്‍ നിന്നും ദുബായ് വഴി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി അനീഷ് ബാബു (25) ആണ് അറസ്റ്റിലായത്. ട്രോളി ബാഗിനകത്ത്  രണ്ട് റോഡുകളായി ഒരു 1002 ഗ്രാം  സ്വര്‍ണ്ണം മെര്‍കുറിയില്‍ പൊതിഞ്ഞ് വെള്ളി നിറത്തിലിക്കി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ അനീഷ് തന്നെ കൂട്ടാനെത്തിയ സുഹൃത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വെച്ചാണ് പിടിയിലായത്. ബാഗിന്റെ ലോഹ ദണ്ഢിന് പകരമായി സ്വര്‍ണ്ണ ദണ്ഢ്  പിടിപ്പിച്ച് അത് അലൂമിനിയം പാളികൊണ്ട്  കവര്‍ ചെയ്‌ത ശേഷം പ്ലാസ്റ്റിക് ഷീറ്റ്കോണ്ട് കവര്‍ ചെയ്ത് ഉള്‍ഭാഗത്ത് ഉറപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം . ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 63-ാമത്തെ സ്വർണക്കടത്ത് കേസാണിത്. Read on deshabhimani.com

Related News