97 സ്‌മാർട്ട് 
സ്‌കൂളുകൾകൂടി ; സ്കൂൾ കെട്ടിടങ്ങൾ ലോകോത്തര നിലവാരത്തിൽ



കണ്ണൂർ പൊതുവിദ്യാഭ്യാസരംഗത്ത്‌ കേരളം കൈവരിച്ച സമാനതകളില്ലാത്ത കുതിപ്പിന്റെ നിദർശനമായി 97 സ്കൂൾ കെട്ടിടങ്ങൾകൂടി ലോകോത്തര നിലവാരത്തിൽ. നവ കേരളം കർമപദ്ധതി, വിദ്യാകിരണം മിഷൻ  തുടങ്ങിയവയുടെ ഭാഗമായി  97 സ്‌കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. ധർമടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു സംസ്ഥാനതല ഉദ്‌ഘാടനം. കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ   ഉപയോഗിച്ചാണ്‌ സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചത്‌.  മൂന്ന്‌ ടിങ്കറിങ് ലാബുകളുടെ ഉദ്‌ഘാടനവും 12 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ കല്ലിടലും  നിർവഹിച്ചു. 182 കോടി രൂപ ചെലവിലാണ്‌ സ്‌കൂളുകൾ നിർമ്മിച്ചത്‌. മുഴപ്പിലങ്ങാട് ജിഎച്ച്എച്ച്എസിൽ പുതുതായി നിർമിച്ച മൂന്നുനില കെട്ടിടം  മുഖ്യമന്ത്രി  ഉദ്ഘാടനംചെയ്‌തു.  മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. സംസ്ഥാനത്തെ മറ്റിടങ്ങളിൽ തത്സമയം നടന്ന പരിപാടികളിൽ മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി, ആന്റണി രാജു, വി അബ്ദുറഹ്മാൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ഡോ. ആർ ബിന്ദു, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ വിശിഷ്ടാതിഥികളായി. Read on deshabhimani.com

Related News