സിൽവർ ലൈൻ 
മുന്നോട്ട്



തിരുവനന്തപുരം> വേ​ഗമേറിയതും സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗതമാർഗമൊരുക്കുന്ന സിൽവർ ലൈൻ സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയാണെന്ന്‌ നയപ്രഖ്യാപനത്തിൽ ആവർത്തിച്ചു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചുവെന്ന ചിലരുടെ കുപ്രചാരണങ്ങൾക്കിടെയാണ്‌ പദ്ധതിയുടെ പ്രാധാന്യം സർക്കാർ ആവർത്തിച്ചത്‌. പരിസ്ഥിതിസൗഹൃദവും കാര്യക്ഷമവുമായ ഗതാഗത സൗകര്യങ്ങളും അടിസ്ഥാന വികസന പദ്ധതികളും എണ്ണിപ്പറയുന്നു നയപ്രഖ്യാപനം.   ●കൽപ്പറ്റ വഴിയുള്ള തലശേരി–- മൈസൂരു പുതിയ ബ്രോഡ്ഗേജ് റെയിൽ ലൈൻ, നിലമ്പൂർ- നഞ്ചൻഗോഡ് റെയിൽ പദ്ധതി എന്നിവ നടപ്പാക്കും ●അങ്കമാലി- ശബരി റെയിൽ പദ്ധതിയുടെ 50 ശതമാനം സർക്കാർ വഹിക്കും Read on deshabhimani.com

Related News