ഷിയാസ് കരീമിനെതിരായ പരാതി; അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന്‌ കേസ്



തൃക്കരിപ്പൂർ > അതിജീവിതയുടെ ഫോട്ടോ അടക്കമുള്ള വ്യക്തി വിവരങ്ങളും അപകീർത്തികരമായ വാർത്തകളും സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച വ്‌ളോഗർക്കെതിരെ കേസ്. അറേബ്യൻ മലയാളി വ്ലോഗ് യൂട്യൂബ്‌ ചാനൽ ഉടമക്കെതിരെയാണ് കേസടുത്തത്. ചന്തേര പൊലീസ് സ്റ്റേഷനിൽ മോഡൽ ഷിയാസ് കരീമിനെതിരെ എടുത്ത കേസിലെ പരാതിക്കാരിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെയാണ് കേസടുത്തത്.   ടിവി താരവും മോഡലുമായ ഷിയാസ് കരീം വിവാഹ വാഗ്ദാനം നൽകി അതിജീവിതയുടെ സമ്മതമില്ലാതെ നിരവധി തവണ  പീഡനത്തിന് വിധേയയാക്കിയും  നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കിയും ജിമ്മിൽ പാർട്‌ണർഷിപ്പ് നാൽകാമെന്ന് വിശ്വാസിപ്പിച്ച് 11 ലക്ഷത്തോളം രൂപ കൈപ്പറ്റി വഞ്ചിക്കുകയും ചെയ്തതായാണ്‌ ഷിയാസ്‌ കരീമിനെതിരെയുള്ള പരാതി. എന്നാൽ പരാതിക്കാരിയുടെ ഫോട്ടോ  സഹിതം  സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിനെതിരെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയയമത്തിലെ വകുപ്പുകൾ പ്രകാരവും  ഐടി ആക്ടും ചേർത്താണ് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. Read on deshabhimani.com

Related News