ഷെൽട്ടർ ഹോമിൽനിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി



കോട്ടയം>  മാങ്ങാനം ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ 9 പെൺകുട്ടികളെയും  കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിൽ നിന്നാണ് കണ്ടെത്തിയത്. ഒരു പെൺകുട്ടിയുടെ ബന്ധുവീട്ടിൽ നിന്നാണ് 9 പെൺകുട്ടികളെയും കണ്ടെത്തിയത്. ഇവരെ  മറ്റൊരു സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റും. മഹിളാ സമഖ്യ എന്ന എന്‍ജിഒ നടത്തുന്ന സ്വകാര്യ ഷെല്‍ട്ടര്‍ഹോമില്‍ നിന്നും പോക്സോ കേസ് ഇരകള്‍ അടക്കം ഒമ്പതു പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ കാണാതായത്.   രാവിലെ അഞ്ചരയ്ക്ക് ജീവനക്കാര്‍  വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ്  കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. പോക്സോ കേസ് ഇരകള്‍, ലഹരിമരുന്ന് കേസിലെ ഇരകളായ പെണ്‍കുട്ടികള്‍, കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന കുട്ടികള്‍ തുടങ്ങിയവരെയാണ് ഈ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചു വന്നിരുന്നത്.ശിശുക്ഷേമ സമിതിയുമായി ചേര്‍ന്നാണ് ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിക്കുന്നത് Read on deshabhimani.com

Related News