"പറയാനുള്ളത്‌ പാർട്ടിയിൽ പറയണം'; ശശി തരൂരിനെതിരെ കെ സി വേണുഗോപാലും കെ മുരളീധരനും



തിരുവനന്തപുരം > ശരി തരൂരിനെതിരെ വിമർശനവുമായി കെ സി വേണുഗോപാലും കെ മുരളീധരനും. എന്തൊക്കെ പുറത്ത് പറയണം പറയണ്ട എന്ന് നേതാക്കൾ തന്നെ ചിന്തിക്കണം. എന്ത് പറയാനുണ്ടെങ്കിലും പാർട്ടിയിലാണ് പറയേണ്ടതെന്നും, കോൺഗ്രസുകാർ പരസ്‌പരം പറയുന്നത് ചർച്ചയാക്കാൻ ഇടവരുത്തരുതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിലാണ് പറയേണ്ടതെന്ന് കെ മുരളീധരനും വിമര്‍ശിച്ചു. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. ലോക്‌സഭ തെരഞ്ഞെടുപ്പാകണം ലക്ഷ്യമെന്നും ജയിച്ചില്ലെങ്കിൽ പിന്നെ തെരഞ്ഞടുപ്പിനെ കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്നും മുരളീധരൻ പറഞ്ഞു.   Read on deshabhimani.com

Related News