പാറശാല ഷാരോൺ കൊലക്കേസ്‌; ഗ്രീഷ്‌മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യമില്ല



കൊച്ചി > ആൺസുഹൃത്തിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുഖ്യ പ്രതി ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാരൻ നായർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജാമ്യം നിരസിച്ച നെയ്യാറ്റിൻകര കോടതിയുടെ നടപടി ചോദ്യം ചെയ്‌താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. കൊലപാതകത്തിൻ്റെ ആസൂത്രണത്തിലും തെളിവ് നശിപ്പിച്ചതിലും ഇരുവർക്കും പങ്കുള്ളതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പോലീസ് വാദം പരിഗണിച്ച് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. Read on deshabhimani.com

Related News