താന്‍ ചെയ്ത തെറ്റ് എന്താണെന്ന് സംഘടന ബോധ്യപ്പെടുത്തിയിട്ടില്ല: ഷമ്മി തിലകൻ



കൊല്ലം> താൻ ചെയ്‌ത തെറ്റ്‌ എന്താണെന്ന്‌ താരസംഘടന ബോധ്യപ്പെടുത്തിയിട്ടില്ലെന്ന്‌ നടൻ ഷമ്മി തിലകൻ. കത്തിന്  മറുപടി നൽകിയെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല. എന്നിട്ടും നടപടിയെടുക്കുകയാണെങ്കിൽ  നേരിടാൻ തയാറാണെന്നും ഷമ്മി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. എന്റെ ശബ്ദം എന്തിനുവേണ്ടി എന്ന് അറിയുന്നവർ എനിക്കെതിരെ നടപടി സ്വീകരിക്കില്ല. എന്ത് കാര്യത്തിനാണ് 2017 മുതൽ കത്ത് നൽകിയതെന്ന് ജനറൽബോഡിയിലെ ഭൂരിപക്ഷത്തിനും അറിയില്ല. മാഫിയാസംഘം എന്ന്‌  ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ കൂടി കാശിനാണ് സംഘടന തുടങ്ങിയത്. ചിലർക്ക്‌ മാത്രമാണ്‌ പുറത്താക്കാൻ താൽപ്പര്യം. അത് അച്ഛനോടുള്ള കലിപ്പാണ്‌. എനിക്കെതിരെയുള്ള നടപടി  വ്യക്തിപരവും ചില ഭാരവാഹികളുടെ കലിപ്പുകൊണ്ടുമാണ്. ഞായറാഴ്‌ചത്തെ ജനറൽബോഡി അറിയിച്ചിട്ടില്ല. പ്രിസൈഡിങ്‌ ഓഫീസറെ മാറ്റണമെന്ന് പറഞ്ഞ് പ്രസിഡന്റിന് കത്ത് കൊടുത്തു. ഇതടക്കം പ്രസിഡന്റിന്  നൽകിയ കത്തുകൾക്കൊന്നും മറുപടി കിട്ടിയിട്ടില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു. Read on deshabhimani.com

Related News