ലക്ഷങ്ങൾ പിരിച്ച്‌ കാർ വാങ്ങി, വീട്‌ പണിതു; ഷാഫി പറമ്പിലിനെതിരെ 
പാലക്കാട് നഗരത്തിൽ പോസ്റ്റർ

ഷാഫി പറമ്പിലിനും ഫിറോസ്ബാബുവിനുമെതിരെ പാലക്കാട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ


പാലക്കാട് > ജില്ലയിലെ യൂത്ത് കോൺഗ്രസിലെ കലാപം പരസ്യമാക്കി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎക്കും ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിനെതിരെയും നഗരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ടൗൺ ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ, പാലാട്ട്‌ ജങ്ഷൻ, ഹെഡ്‌ പോസ്‌റ്റോഫീസ്‌ പരിസരങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചത്.   പാലക്കാട്ടെ യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിലിന്റെയും ഫിറോസ്ബാബുവിന്റെയും ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കുക. ‘ഷോഫി' ഫാൻസ് പാലക്കാട്ടെ കോൺഗ്രസിന് ബാധിച്ച ക്യാൻസർ, മതം പരിചയാക്കി വ്യക്തിഗത വളർച്ചനേടി പ്രസ്ഥാനത്തെ മുരടിപ്പിക്കുന്ന ഫാസിസം പാർടിക്ക് നാശം, ജില്ല മുഴുവൻ അനധികൃത പണപ്പിരിവുനടത്തി സാമ്പത്തിക നേട്ടം കൊയ്യുന്നതിനോ ഫിറോസ്ബാബുവിന്റെ പ്രസിഡന്റ് സ്ഥാനം, പദയാത്രയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ച് കാറ് വാങ്ങിയതോ ഫിറോസിന്റെ നേട്ടങ്ങൾ, പണം വാങ്ങി മണ്ഡലം പ്രസിഡന്റുമാരെയും ഭാരവാഹികളെയുംവച്ച് യൂത്ത് കോൺഗ്രസിനെ വ്യഭിചരിക്കുന്ന ഫിറോസ്ബാബുവിനെ പുറത്താക്കുക എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.   ചർച്ചയില്ലാതെ ജില്ലയിലെ എട്ട് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് സംസ്ഥാന സെക്രട്ടറി പി സരിൻ കഴിഞ്ഞദിവസം ഔദ്യോ​ഗിക വാട്സാപ്‌ ഗ്രൂപ്പിൽനിന്ന് പുറത്തുപോയിരുന്നു. ഷാഫി പറമ്പിലിനോട് എതിർപ്പ് ഉയർത്തിയ മണ്ഡലങ്ങളെ കാരണംപോലും ബോധിപ്പിക്കാതെ പിരിച്ചുവിട്ടതായി ആരോപണമുയർന്നിരുന്നു. Read on deshabhimani.com

Related News