നൂറ്‌ തികഞ്ഞ എസ്‌ബി കോളേജിന്‌ ആദ്യ വനിതാ ചെയർപേഴ്‌സൺ; എസ്‌എഫ്‌ഐയ്‌ക്ക്‌ ചരിത്രവിജയം



ചങ്ങനാശേരി > നൂറ് തികഞ്ഞ എസ്‌ബി കോളേജിന്‌ ആദ്യ വനിതാ ചെയർപേഴ്‌സൺ. എസ്‌എഫ്‌ഐയുടെ സി എച്ച്‌ അമൃതയാണ്‌ ചരിത്രവിജയം നേടിയത്‌. രണ്ടാം വർഷ എംഎസ്‌സി വിദ്യാർഥിയായ അമൃത നയിച്ച എസ്‌എഫ്‌ഐ പാനലിലെ മുഴുവൻ അംഗങ്ങളും വിജയിച്ചു. കെഎസ്‌യുവിൽനിന്ന്‌ എസ്‌എഫ്‌ഐ യൂണിയൻ തിരികെ പിടിക്കുകയായിരുന്നു. 1922 ൽ ആരംഭിച്ച കോളേജ്‌ നൂറ് വർഷം ആഘോഷിക്കുമ്പോൾതന്നെയാണ്‌ ആദ്യ വനിതാ ചെയർപേഴ്‌സണും ഉണ്ടാകുന്നതെന്ന പ്രത്യേകതയുണ്ട്‌. മുഴുവൻ ജനറൽ സീറ്റുംനേടിയാണ്‌ എസ്ബി കോളേജ് കെഎസ്‌യുവിൽനിന്ന് പിടിച്ചെടുത്തത്‌. സി എച്ച് അമൃത (ചെയർപേഴ്‌സൺ), നോവാ സിബി (വൈസ് ചെയർപേഴ്‌സൺ) ,ഡിയോൺ സുരേഷ് (ജനറൽ സെക്രട്ടറി), ജോർജ്‌ അലക്‌സ് മേടയിൽ, പി എ അഭിജിത്ത് (യുയുസി), അമല ജോസഫ് (മാഗസിൻ എഡിറ്റർ), കിരൺ ജോസഫ് ആർട്‌സ് ക്ലബ് സെക്രട്ടറി. Read on deshabhimani.com

Related News