എസ്‌എഫ്‌ഐ നേതാവിനു നേരെ ആക്രമണം; 2 ആർഎസ്എസുകാർ കൂടി അറസ്റ്റിൽ

അറസ്റ്റിലായ പ്രതികൾ


എഴുകോൺ > എസ്എഫ്ഐ നെടുവത്തൂർ ഏരിയ പ്രസിഡന്റ്‌ അഭിരാം ബാബുവിനെയും വാക്കനാട് യൂണിറ്റ് അംഗം ആദിത്യനെയും ആക്രമിച്ച കേസിൽ രണ്ട് ആർഎസ്എസുകാർ കൂടി അറസ്റ്റിൽ. ഒന്നാം പ്രതി എഴുകോൺ കാക്കക്കോട്ടൂർ രാഘവ വിലാസത്തിൽ അനന്തകൃഷ്ണൻ (25), നെടുവത്തൂർ ചാലൂക്കോണം വടക്കേക്കര മേലതിൽ അനീഷ് (25) എന്നിവരെയാണ് എഴുകോൺ പൊലീസ് പിടികൂടിയത്.   അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലാണ് ആക്രമണം ആസൂത്രണം ചെയ്‌തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. പ്രതികളായ ഉമ്മന്നൂർ വിലങ്ങറ അഞ്ജനത്തിൽ ആദിഷ് കൃഷ്‌ണൻ (24), മീയണ്ണൂർ കവുങ്ങുവിള വീട്ടിൽ റിജോ രാജു (34), കരീപ്ര മടന്തകോട് സെനിത്ത്മുക്ക് രാഹുൽ നിവാസിൽ രാഹുൽ (30) എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിരുന്നു.   കഴിഞ്ഞ ആഴ്‌ചയിലാണ് ആക്രമണം നടന്നത്. നെടുമൺകാവിൽനിന്ന് രാത്രി വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന അഭിരാമിനെയും ആദിത്യനെയും മടന്തകോട് ചോതിമുക്കിന് സമീപമെത്തിയപ്പോൾ ഇരുമ്പുവടികളും വാളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.  Read on deshabhimani.com

Related News