എസ്‌എഫ്‌ഐ കോട്ടയായി കോട്ടയം; 38 ൽ 37 ഇടത്തും വിജയം



കോട്ടയം > ജില്ലയിലെ ക്യാമ്പസുകൾ ഒരിക്കൽകൂടി എസ്‌എഫ്‌ഐക്ക്‌ കോട്ടകെട്ടി. എംജി സർവകലാശാലയിലെ കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ക്യാമ്പസുകളിൽ വീണ്ടും ചുവന്ന വസന്തം വിരിഞ്ഞു. തെരഞ്ഞെടുപ്പ്‌ നടന്ന 38 കോളേജുകളിൽ 37 ഇടത്തും വിജയം നേടിയാണ്‌ എസ്‌എഫ്‌ഐ ക്യാമ്പസുകളിൽ ആധിപത്യം നേടിയത്‌. ചങ്ങനാശേരി എസ്‌ബി കോളേജ്‌ കെഎസ്‌യുവിൽ നിന്ന്‌ പിടിച്ചെടുത്തു. ജില്ലയിൽ മാന്നാനം കെഇ കോളേജിൽ മാത്രമാണ്‌ കെഎസ്‌യുവിന്‌ ജയിക്കാനായത്‌. എസ്‌എഫ്‌ഐ വിജയം നേടിയ കോളേജുകൾ:   വൈക്കം ശ്രീമഹാദേവ കോളേജ്, സെന്റ് സേവിയേഴ്‌സ് കൊതവറ, തലയോലപ്പറമ്പ് ഡിബി കോളേജ്, വിശ്വഭാരതി കോളേജ് ഞീഴൂർ, കീഴൂർ ഡിബി കോളേജ്, ഐഎച്ച്‌ആർഡി ഞീഴൂർ, ദേവമാത കോളേജ് കുറവിലങ്ങാട്‌, സിഎസ്‌ഐ ലോ കോളേജ് കാണക്കാരി, എസ്‌ടിഎഎസ്‌ പുല്ലരിക്കുന്ന്, ഏറ്റുമാനൂരപ്പൻ കോളേജ്, എസ്‌എംഇ കോളേജ് ഗാന്ധിനഗർ, ഐസിജെ പുല്ലരിക്കുന്ന്, സെന്റ് തോമസ് പാലാ, സെന്റ് സ്റ്റീഫൻസ് ഉഴവൂർ, എസ്‌എൻപിസി പൂഞ്ഞാർ, എംഇഎസ്‌ ഈരാറ്റുപേട്ട, സെന്റ് ജോർജ് അരുവിത്തറ,  ഹെൻറി ബേക്കർ മേലുകാവ്, എംഇഎസ്‌ എരുമേലി, ശ്രീശബരീശ കോളേജ് മുരിക്കുംവയൽ, ഷെയർ മൗണ്ട് എരുമേലി, ഐഎച്ച്‌ആർഡി കാഞ്ഞിരപ്പള്ളി, എസ്‌ഡി കോളേജ് കാഞ്ഞിരപ്പള്ളി, എസ്‌വിആർ എൻഎസ്‌എസ്‌ വാഴൂർ, പിജിഎം കോളേജ് കങ്ങഴ, എസ്‌എൻ കോളേജ് ചാന്നാനിക്കാട്, ഐഎച്ച്‌ആർഡി പുതുപ്പള്ളി, കെജി കോളേജ് പാമ്പാടി, സെന്റ് മേരീസ് കോളേജ് മണർകാട്, ഗവ. കോളേജ് നാട്ടകം, സിഎംഎസ്‌ കോളേജ് കോട്ടയം, ബസേലിയസ് കോളേജ് കോട്ടയം, എസ്‌എൻ കോളേജ് കുമരകം, എൻഎസ്‌എസ്‌ കോളേജ് ചങ്ങനാശേരി, എസ്‌ബി കോളേജ് ചങ്ങനാശേരി, പിആർഡിഎസ്‌ കോളേജ് ചങ്ങനാശേരി, അമാൻ കോളേജ് ചങ്ങനാശേരി.   ജില്ലയിൽ വിവിധയിടങ്ങളിൽ എസ്‌എഫ്‌ഐ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം സമ്മാനിച്ച വിദ്യാർഥി സമൂഹത്തെ ജില്ലാ പ്രസിഡന്റ്‌ ബി ആഷിഖ്‌, സെക്രട്ടറി മെൽബിൻ ജോസഫ്‌ എന്നിവർ അഭിവാദ്യം ചെയ്‌തു. Read on deshabhimani.com

Related News