കോട്ടയത്ത്‌ ട്രൈബൽ വിദ്യാലയങ്ങൾ ഉൾപ്പടെ 123 പൊതുവിദ്യാലയങ്ങൾ എസ്എഫ്ഐ ഏറ്റെടുക്കും



കോട്ടയം > ‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ’  എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ ട്രൈബൽ വിദ്യാലയങ്ങൾ ഉൾപ്പടെ 123 പൊതുവിദ്യാലയങ്ങൾ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഏറ്റെടുക്കുന്നതിന്റെ ജില്ലാതല പരിപാടി നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ പുലിക്കുന്നിൽ ഭദ്രാമടം ട്രൈബൽ എൽപി സ്‌കൂളിൽ ഉദ്ഘാടനം ചെയ്‌തു.   ജില്ലാ പ്രസിഡന്റ്‌ ബി ആഷിക് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്,  സംസ്ഥാന കമ്മിറ്റി അംഗം വൈഷ്ണവി ഷാജി, പി ജെ സഞ്ജയ്‌, ജില്ലാ കമ്മിറ്റി അംഗം അസ്‌ലം മുഹമ്മദ്‌ കാസിം, ഏരിയ പ്രസിഡന്റ്‌ അമൽ ഡൊമിനിക്, ലിനു കെ ജോൺ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഷമീം അഹമ്മദ്, മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി പി കെ പ്രദീപ്, മുണ്ടക്കയം ടൗൺ ലോക്കൽ സെക്രട്ടറി എം ജി രാജു, ഹെഡ്മിസ്ട്രസ് സുജ, പിടിഎ പ്രസിഡന്റ് രാജി രാജേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News