എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം; ധീരജ്‌ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ പതാക ജാഥയ്‌ക്ക്‌ തുടക്കം

എസ്എഫ്ഐ അഖിലേന്ത്യ സമ്മേളന പതാക ജാഥ മുൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു


ചെറുതോണി > എസ്എഫ്ഐ അഖിലേന്ത്യ സമ്മേളന പതാക ജാഥയ്ക്ക് ഇടുക്കിയിൽ തുടക്കമായി. ഇടുക്കി എൻജിനിയറിങ്‌ കോളേജ് ക്യാമ്പസിൽ  ധീരജ് രക്തസാക്ഷി നഗറിൽ നിന്നാണ് ജാഥയ്ക്ക് ആരംഭം കുറിച്ചത്. എസ്എഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ബിജുവിൽനിന്നും കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ്‌  വി എ വിനീഷ് പതാക ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ്‌ ബിനു ജോസ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം ആദർശ് എം സജി, സംസ്ഥാന സെക്രട്ടറി പി എം ആർഷോ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വിനീഷാ രാജൻ, സഞ്ജീവ് സഹദേവൻ, ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. 13 മുതൽ 16 വരെ ഹൈദരാബാദിലാണ് അഖിലേന്ത്യാ സമ്മേളനം. Read on deshabhimani.com

Related News