വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കെഎസ്‌യു ജില്ലാ സെക്രട്ടറി കസ്‌റ്റഡിയിൽ

അഭിജിത് സോമൻ


ആറൻമുള > പീഡനക്കേസിൽ പത്തനംതിട്ട കെഎസ്‌യു ജില്ലാ സെക്രട്ടറി അഭിജിത് സോമൻ കസ്റ്റഡിയിൽ. വിവാഹവാ​ഗ്ദാനം നൽകി വിദ്യാർത്ഥിനെയെ പീഡിപ്പിക്കുകായായിരുന്നു. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യക്കു ശ്രമിച്ചു. ഇയാൾ പെൺകുട്ടിയിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപാ തട്ടിയെടുത്തതായും പറയുന്നു. ഉമ്മൻ ചാണ്ടിയടക്കം  കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണ് അഭിജിത് സോമനുള്ളത്. മൗണ്ട് സീയോൺ ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയാണ് യൂത്ത് കോൺഗ്രസ് ആറൻമുള മണ്ഡലം വൈസ് പ്രസിഡന്റുകൂടിയായ അഭിജിത്. ഒരു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം വിവാഹ വാഗ്ദാനം നിരസിക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്‌തതോടെ പെൺകുട്ടി കൈ ഞരമ്പുമുറിച്ച് ആത്മഹത്യക്ക്‌ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ  കാറിൽ കൂട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായും പറയുന്നു. യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.   Read on deshabhimani.com

Related News