വ്യാപാരി വ്യവസായി സമിതി സംസ്ഥാന ശിൽപ്പശാലയ്‌ക്ക്‌ മൂന്നാറിൽ തുടക്കം



മൂന്നാർ കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ശിൽപ്പശാലയ്‌ക്ക്‌ മൂന്നാറിൽ തുടക്കമായി. മൂന്നാർ സിൽവർ ടിപ്‌സ്‌ റിസോർട്ടിൽ ആരംഭിച്ച ശിൽപ്പശാല എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി പാപ്പച്ചൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എസ് ദിനേഷ് സംഘടനരേഖ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ കെ വിജയൻ സ്വാഗതവും സമിതി ജില്ലാ പ്രസിഡന്റ്‌ ജീനറ്റ് കോശി നന്ദിയും പറഞ്ഞു. ‘ബാങ്കിങ് മേഖലയും വ്യാപാര സമൂഹവും’ എന്ന വിഷയത്തിൽ ബെഫി സംസ്ഥാന സെക്രട്ടറി എൻ സനിൽ ബാബു, ‘സഹകരണ മേഖലയും ബാങ്ക് വായ്പ പദ്ധതികളും’ എന്ന വിഷയത്തിൽ കേരള ബാങ്ക് സീനിയർ മാനേജർ വി രവീന്ദ്രൻ, ‘വ്യക്തിത്വ വികസനവും വ്യാപാരികളും’ എന്ന വിഷയത്തിൽ മോട്ടിവേഷൻ ട്രെയിനർ സുരേഷ് കെ വാര്യർ എന്നിവർ ക്ലാസുകൾ നയിച്ചു. ശിൽപ്പശാല വ്യാഴം വൈകിട്ട്‌ സമാപിക്കും.   Read on deshabhimani.com

Related News