ഏറുമാടത്തില്‍ താമസിക്കുന്ന ഗര്‍ഭിണിയ്ക്ക് അടിയന്തര സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്



തിരുവനന്തപുരം > സീതത്തോട് ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തില്‍ കഴിയുന്ന ഗര്‍ഭിണിയേയും കുട്ടികളേയും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി. അവരെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിര്‍ദേശം നല്‍കി. 8 മാസം ഗര്‍ഭിണിയായ പൊന്നമ്മയും ഭര്‍ത്താവും രണ്ട് ചെറിയ കുഞ്ഞുങ്ങളും 40 അടി ഉയരമുള്ള ഏറുമാടത്തില്‍ കഴിയുന്നെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.   Read on deshabhimani.com

Related News